Welcome

ഒരു നിമിഷം - നമ്മുടെ ചെറുപ്പകാലം  ഒന്ന് ഓർമിക്കാം. മതിലുകളില്ലാത്ത പുരയിടങ്ങളിൽ  അയൽവക്കത്തെ കുട്ടികൾകൊപ്പം  അണ്ണാറ കണ്ണനേയും മൈനയേയും തത്ത കുഞ്ഞുങ്ങളെയും തേടിയുള്ള അവധികാലങ്ങൾ.

കൃഷിസ്ഥലങ്ങളിലും തോട്ടങ്ങൾ തോറും  കുട്ടംകുട്ടമായി കലപില ശബ്ദ മുണ്ടാകി പറക്കുന്ന കരികില പക്ഷികൾ .മുറ്റത്തു o തൊടിയിലും തക്കം നോ ക്കി പ്രാണികളെ കൊത്തി തിന്നാൻ കാത്തിരിക്കുന്ന  മൈനകൾ. ഓണം വന്നെത്തുമ്പോൾ ഊഞ്ഞാൽ കെട്ടാൻ ഞരള വള്ളികൾ തേടി അരുവികളി ലുടെ മലകൾ കയറി നടക്കുന്ന കുട്ടികൾ കാക്കപുവുകൾ കൊണ്ട് അലംകൃതമായ  പുല്മേടുകളോടുകുടിയ ചെങ്കൽമൈതാനങ്ങൾ. ഒരുപാടു സുന്ദര ഓർമ്മകൾ.

വർഷങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്ക, യൂറോപ്പ് പ്രത്യകിച്ചും ഗൾഫ്‌ രാജ്യങ്ങളിലേക്ക് തുടങ്ങിയ  മലയാളിയുടെ പ്രവാസജീവിതം. ബന്ധുക്കൾക്കും കുടുംബത്തെയും ഒക്കെ ഓർത്തു അഹോരാത്രം അധ്വാനി ക്കുമ്പോഴും ചിലരെങ്കിലും കഷ്ടപ്പാടുകൾ കൊണ്ട്  സ്വയം മറന്നപ്പോളും  വിഷുവും ഓണവും ഒക്കെ വരുമ്പോൾ കയ്യിൽ  കൈ നിറയെ കാശില്ല യെന്നിരുന്നാലും തന്റെ കൂട്ടുകാരോടൊത്ത് സഹോദരങ്ങളോടൊത്തു സന്തോഷിച്ച ചെറുപ്പകാലം ഓർത്തു പോയി. അത് പ്രവാസി കുട്ടായ്മകളുടെ ഉതഭ വത്തി നു കാരണവും ആയി. ആ കുട്ടായ്മകൾ ഒക്കെ പിന്നിട് ആവശ്യങ്ങളുടെ  മറ്റു തലങ്ങൾ  കണ്ടെത്തി വിപുലപെട്ടു.

അങ്ങനെ രണ്ടായിരമാണ്ടിന്റെ ആദ്യകാലങ്ങളിൽ നാട്ടിൽ നിന്നും അതുപോലെ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നൂം  കൂടുതൽ കൂടുതൽ മലയാളികൾ ഓസ്ട്രലിയിലെകും കുടിയെറി. എ ന്നാൽ  2005 നു ശേഷം അത് ഒരു പ്രവാഹം തന്നെ ആകുകയും അനവധി മലയാളി കുടുംബങ്ങൾ വെസ്റ്റേണ്‍ സിഡ്നിയിലെക്കും വരുവാനിടയായി. ഒരു ദശാബ്ദ കാലo മുമ്പ് വിര ലിൽ എണ്ണാവുന്ന കുടുംബ ങ്ങൾ തുടങ്ങിയ ഒരു കൊച്ചു കൂട്ടായ്മ വളരെ കുറച്ചു നാളുകൾ കൊണ്ട് എല്ലാവരുടെയും പ്രയഗ്നങൾ കൊണ്ടും സഹായസഹകര ണങ്ങൾ കൊണ്ടും ഇന്ന് 400ൽ  അധികം വരുന്ന നാനാജാതി മത വിഭാഗങ്ങളിൽ പെടു ന്ന കുടുംബ ങ്ങളുടെ ഒരു രജിസ്റ്റഡു അസോ സി യെഷൻ ആയി മാറി.

കഴിഞ്ഞുപൊയ തലമുറയുടെ നല്ല മൂല്യങ്ങൾ നഷ്ടപെട്ടുപോകാ തിരിക്കാനും ഇന്നത്തെ വളർന്ന തലമുറക്ക് ചിരകാല സുന്ദരസ്മരണകൾ താലോലിക്കുവാനും വരുന്ന തലമുറയ്ക്ക് സ്വന്തം നാടിൻറെ മഹത്തായ കലാസാഹിത്യ സംസ്കാരവും രീതികളും മുല്യങ്ങളും നഷ്ടപെടാതെ   കൈമാറുവാനും  കുട്ടികളുടെ കലാകായിക ഉദ്ധാനതിന്നും അന്യ സംസ്കാരങ്ങളിലെ നല്ല മുല്യങ്ങളെ ഉൾകൊള്ളുവാനും ഉള്ള വേദി ഒരുക്കുന്ന ഒരു പറ്റം മലയാളികളുടെ കൂട്ടായമ - വെസ്മ. തുടർചയായി കഴിഞ്ഞ കുറെ വർഷങ്ങളായി എല്ലാ വർഷവും വിവിധ ആഘോഷങ്ങൽ ആയ വിഷു, ഓണം, ക്രിസ്മസ് അതുപോലെ മറ്റു പരിപാടികളും വിജയകരമായ് നടത്തി കൊണ്ട് പോകാൻ കഴിയുന്നത്‌ സഹൃദയരായ എല്ലാ മലയാളി കുടുംബങ്ങളുടെയും ഉദാരമായ സഹായ സഹകരണങ്ങൾ കൊണ്ടു മാത്രമാണ്. ഇവരുടെ നാടിനോടുള്ള കൂറും സ്നേഹവുമാണ്.

വെസ്റ്റേണ്‍ സിഡ്നി യിലെ മലയാളി ക്കുട്ടികളെ മാതൃ ഭാഷയായ മലയാളം പഠിപ്പിക്കുവാനും അതുവഴി വല്ലപ്പോഴുമെങ്കിലും നാട്ടിൽ എത്തുമ്പോൾ നാട്ടിലുള്ള ബന്ധുക്കളോടും മിത്രങ്ങളോടും തുറന്നിട പെടുവാനും പാഠശാല ഉപകാരപ്പെടുമെന്നു കരുതുന്നു . ഇതിന്നായി കർമോന്മുകരായി ഒരു കൂട്ടo മാതാപിതാക്കൾ ത്യാഗ സന്നദ്ധ തയോടെ   തുനിഞ്ഞിറങ്ങിയിരിക്കുന്നു.

നാട്ടിൽ നിന്നും വളരെ ദുരെ താമസിക്കുന്ന പ്രവാസിക്ക് ഒറ്റപെടൽ  ഇല്ലാതാക്കുവാനും അത്യവശ്യ അത്യാഹിത ഘട്ടങ്ങളിൽ ഒരുമിച്ചു  കൈ കോർത്തു ആവശ്യമായ സഹായങ്ങൾ വ്യക്തികൾക്കും കുടുംബങ്ങൾ കും ചെയ്യുവാനും  വെസ്മ ഉപകരിക്കുന്നു.